വയനാട് ചുരത്തിലെ കൊക്കയിൽ പതിച്ച ബൈക്ക്
Posted On
date_range Updated On
date_range കളവുപോയ ബൈക്ക് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
താമരശ്ശേരി: കളവുപോയ ബൈക്ക് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്തി. 20 ദിവസം മുമ്പ് കളവുപോയ മായനാട് സ്വദേശി മേലേതിരുത്തിയിൽ ഹബീബിന്റെ ബൈക്കാണ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനുസമീപം ഇടുങ്ങിയ വഴിയിലെ താഴ്ചയിലാണ് ബൈക്ക് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ചുരം സംരക്ഷണസമിതി പ്രവർത്തകനായ ഷാജിയാണ് ബൈക്ക് കൊക്കയിൽ വീണുകിടക്കുന്നത് കണ്ടെത്തിയത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ബൈക്ക് റോഡരികിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.