ഡി.എഫ്​.ഒയെ തടഞ്ഞ സംഭവത്തില്‍ ആറുപേര്‍ അറസ്​റ്റിൽ

താമരശ്ശേരി: പരിസ്ഥിതിലോല മേഖലയുടെ കരട് വിജ്ഞാപനം സംബന്ധിച്ച വിശദീകരണത്തിന് താമരശ്ശേരി ഫോറസ്​റ്റ്​ റേഞ്ച്​ ഓഫിസിലെത്തിയ ഡി.എഫ്.ഒ എം. രാജീവനെ തടഞ്ഞുവെച്ച സംഭവത്തില്‍ ആറുപേര്‍ അറസ്​റ്റില്‍.യു.ഡി.എഫ് പ്രാദേശിക നേതാക്കളായ അഡ്വ. ബിജു കണ്ണന്തറ, അഷ്റഫ് കോരങ്ങാട്, ഫസല്‍ കാരാട്ട്, നിയാസ് ഇല്ലാപ്പറമ്പില്‍, ജസീല്‍ പുതുപ്പാടി, ബേബി തോമസ് എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്​റ്റ്​ ചെയ്തത്.

സര്‍ക്കാര്‍ ഉ​േദ്യാഗസ്ഥ​െൻറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടഞ്ഞുവെച്ച് മര്‍ദിക്കല്‍, നിയമവിരുദ്ധമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വെള്ളിയാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.വ്യാഴാഴ്ച രാവിലെ താമരശ്ശേരി വനംവകുപ്പ് ഓഫിസിലെത്തിയ ഡി.എഫ്.ഒ തിരിച്ചുപോകാനിറങ്ങിയപ്പോള്‍ കരിങ്കൊടി കാണിച്ച് തടഞ്ഞുവെക്കുകയായിരുന്നു.

Tags:    
News Summary - Six arrested in DFO blockade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.