അറസ്റ്റിലായ
അഷ്റഫ്
Posted On
date_range Updated On
date_range പെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ പിടിയിൽ
താമരശ്ശേരി: പത്തു വയസ്സുള്ള രണ്ടു പെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 51കാരനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഈങ്ങാപ്പുഴ എലോക്കര നാലകത്ത് അഷ്റഫിനെയാണ് (51) പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയായിരുന്നു പീഡനം സംബന്ധിച്ച പരാതി പൊലീസിന് ലഭിച്ചത്. കുട്ടികൾ പീഡന വിവരം കൂട്ടുകാരിയോട് പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.