Posted On
date_range Updated On
date_range താമരശ്ശേരി സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയിൽ നിര്യാതനായി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ ജാഫർ (45) ആണ് റിയാദ് ശുമൈസി ആശുപത്രിയിൽ മരിച്ചത്.
റിയാദ് സുലൈ ഹാറൂൺ റാഷിദ് സ്ട്രീറ്റിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായ ഇദ്ദേഹം രാവിലെ ശാരീരിക അസ്വസ്തതകൾ കാരണം ആശുപത്രിയിൽ പോയതായിരുന്നു.
പിതാവ്: അബ്ദുറഹ്മാൻ (പരേതൻ), മാതാവ്: ഫാത്തിമ (പരേത), ഭാര്യ: റഹ്മത്ത്, മക്കൾ: മുഹമ്മദ് ഹംദാൻ, മുഹമ്മദ് ഹശ്മിൽ.
മൃതദേഹം നാട്ടിൽ കൊണ്ടുപോകും. നടപടിക്രമങ്ങൾക്കായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, സൃഹൃത്ത് അബിൻ, അബ്ദുല്ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.