പിടിയിലായ മുഹമ്മദ് റാഫി പൊലീസ് സംഘേത്താടൊപ്പം
Posted On
date_range Updated On
date_range താമരശ്ശേരിയിൽ കുഴൽപണ വേട്ട; 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ
താമരശ്ശേരി: വാഹന പരിശോധനക്കിടെ ദേശീയപാത പരപ്പൻ പൊയിലിൽ 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ. കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ മുഹമ്മദ് റാഫിയാണ് (18) പൊലീസ് പിടിയിലായത്. പണം സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് വിതരണത്തിനുള്ള പണമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി എസ്.ഐമാരായ സത്യൻ, പ്രകാശൻ, അൻവർഷ, സീനിയർ സി.പി.ഒ ജിൻസിൽ, സി.പി.ഒ ബിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.