Posted On
date_range Updated On
date_range വേൾഡ് ഷോർട്ട് ട്രാക്ക് സ്പീഡ് സ്കേറ്റിങ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി മുഹമ്മദ് സിനാൻ
താമരശ്ശേരി: അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധാനംചെയ്യുന്നതിന് മലയാളി വിദ്യാർഥി തെരഞ്ഞെടുക്കപ്പെട്ടു. മാർച്ച് നാലിന് പോളണ്ടിലെ ഗ്ഡാൻസ്കിൽ അരങ്ങേറുന്ന വേൾഡ് ജൂനിയർ ഷോർട്ട് ട്രാക്ക് സ്പീഡ് സ്കേറ്റിങ് ചാമ്പ്യൻഷിപ്പിലേക്കാണ് താമരശ്ശേരി പുതുപ്പാടി കാലിഫ് ലൈഫ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി വി.പി. മുഹമ്മദ് സിനാൻ യോഗ്യത നേടിയത്. 49.4 സെക്കന്റ് കൊണ്ട് 500 മീറ്റർ മറികടക്കേണ്ടിടത്ത് 48.9 സെക്കന്റ് മാത്രമെടുത്ത് ലക്ഷ്യം പൂർത്തീകരിച്ചാണ് സിനാൻ രണ്ടാമതും ഈ നേട്ടം കൈവരിച്ചത്. ചെക്യാട് സ്വദേശികളായ മഹ്മൂദ് - നജ്മുന്നിസാ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.