ദേശീയപതായില്‍ വട്ടക്കുണ്ടില്‍ അപകടത്തില്‍പെട്ട ലോറി
Posted On
date_range Updated On
date_range ദേശീയപാതയില്‍ ലോറി മറിഞ്ഞു
താമരശ്ശേരി: ദേശീയപാതയില്‍ കാരാടി വട്ടക്കുണ്ട് പാലത്തിനുസമീപം ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് അപകടം.
കര്‍ണാടകയില്‍ നിന്നും യന്ത്രഭാഗങ്ങളുമായി കോഴിക്കോട്ടേക്ക്് വരുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
ദേശീയപാതയില്‍ വളവും വീതി കുറവുമുള്ള വട്ടക്കുണ്ട് പാലം സ്ഥിരം അപകട മേഖലയാണ്. ഡ്രൈവര്‍ ചുങ്കം സ്വദേശിക്ക് നിസ്സാര പരിക്കേറ്റു. ലോറി തോട്ടിലേക്ക് വീഴാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.