പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ ഉൾപ്പെടെ ഐ.എൻ.എല്ലിൽനിന്ന്​ രാജിവെച്ചു

ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ ഐ.എൻ.എല്ലി​െൻറ ഗ്രാമ പഞ്ചായത്ത്​ അംഗം സൗദ ബഷീർ ഉൾപ്പെടെയുള്ള നിരവധി നേതാക്കളും, പ്രവർത്തകരും ഐ.എൻ.എല്ലിൽ നിന്നും രാജിവെച്ചു. ഈ അടുത്ത് റഹീം ലീഗിൽ നിന്നും പാർട്ടിയിലേക്ക് വന്ന് നേതൃസ്ഥാനം തരപ്പെടുത്തിയ വ്യക്തി, അംഗത്തി​െൻറ സ്വതന്ത്രമായ പ്രവർത്തനത്തിന്​ തടസ്സം നിൽക്കുന്നതായും, വാർഡി​െൻറ വികസനത്തിനായി അംഗം എടുക്കുന്ന തീരുമാനങ്ങൾ ഈ വ്യക്തി അട്ടിമറിക്കുന്നതായും രാജിവെച്ചവർ ആരോപിച്ചു.

നാഷനൽ ലേബർ യൂനിയൻ എൻ.എൽ.യു ജില്ല സെക്രട്ടറിയും പുതുപ്പാടി പഞ്ചായത്ത് വർക്കിങ്​ സെക്രട്ടറിയുമായ ഹമീദ് വള്ളിയാട്, പുതുപ്പാടി പഞ്ചായത്ത് വർക്കിങ് സെക്രട്ടറി ബഷീർ വിച്ചി എന്നിവരുൾപ്പെടെ നേതാക്കളും പ്രവർത്തകരുമാണ് രാജിവെച്ചത്.

Tags:    
News Summary - Gram Panchayat member and others resigned from the INL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.