കോ​ട​ഞ്ചേ​രി തു​ഷാ​ര ബാ​റി​ൽ നി​ന്ന് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ വ്യാ​ജ​മ​ദ്യവുമായി പ്രതികൾ

ബാറിൽ റെയ്​ഡിനെത്തിയ എക്​സൈസ്​ സംഘം ഞെട്ടി; പിടികൂടിയത്​ 1050 ലിറ്റർ വ്യാജമദ്യം

താ​മ​ര​ശ്ശേ​രി: കോ​ട​ഞ്ചേ​രി​യി​ലെ ബാ​റി​ല്‍നി​ന്ന് വ്യാ​ജ​മ​ദ്യ ശേ​ഖ​രം പി​ടി​കൂ​ടി. തു​ഷാ​ര ബാ​റി​ല്‍നി​ന്നാ​ണ് 1000 ലി​റ്റ​റി​ല​ധി​കം മ​ദ്യം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ എ​ക്‌​സൈ​സ് അ​ധി​കൃ​ത​ർ അ​റ​സ്​​റ്റ്​ ചെ​യ്തു.

വ്യാ​ജ​മ​ദ്യം വി​ല്‍പ​ന ന​ട​ത്തു​ന്ന​താ​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കോ​ട​ഞ്ചേ​രി​യി​ലെ തു​ഷാ​ര ബാ​റി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ബാ​റി​ലെ മു​റി​യി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ച​നി​ല​യി​ല്‍ 1050 ലി​റ്റ​ര്‍ വ്യാ​ജ​മ​ദ്യം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ർ ക​ണ്ടെ​ടു​ത്തു. 917 കു​പ്പി​ക​ള്‍ പെ​ട്ടി​ക​ളി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലും 30 ലി​റ്റ​റി‍െൻറ അ​ഞ്ചു ക​ന്നാ​സു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ബാ​ർ മാ​നേ​ജ​ര്‍ കോ​ട​ഞ്ചേ​രി പൂ​ള​വ​ള്ളി സ്വ​ദേ​ശി സു​രേ​ന്ദ്ര​ന്‍, ജീ​വ​ന​ക്കാ​ര​നാ​യ പാ​ല​ക്കാ​ട് ചി​റ്റൂ​ര്‍ സ്വ​ദേ​ശി കെ.​എ​സ്. സ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ബാ​ര്‍ താ​ല്‍ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ​താ​യും ബാ​റി​നെ​തി​രെ എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ക്ക് റി​പ്പോ​ര്‍ട്ട് ന​ല്‍കു​മെ​ന്നും താ​മ​ര​ശ്ശേ​രി എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ​ജി​ത് കു​മാ​ർ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് അ​സി. എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ സു​ഗു​ണ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് െറ​യ്ഡി​ന് േന​തൃ​ത്വം ന​ൽ​കി​യ​ത്.

Tags:    
News Summary - Excise team raids bar, shocks; 1050 liters of counterfeit liquor seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.