യുവതിയെ വളർത്തുനായ്ക്കൾ കടിച്ചുകീറി; ഗുരുതര പരിക്ക്

താമരശ്ശേരി: അമ്പായത്തോട്ടിൽ യുവതിയെ വളർത്തുനായ്ക്കൾ കടിച്ചുകീറി. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയുടെ ഉടമ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ റോഡിലേക്കിറിങ്ങിയ യുവതിയെ നായ്ക്കൾ അക്രമിച്ചു വീഴ്ത്തി കടിച്ചുകീറുകയായിരുന്നു. ഉടമയായ റോഷൻ ഇത് കണ്ടിട്ടും ആദ്യം അടുത്തേക്ക് വന്നില്ല. പിന്നീട് നാട്ടുകാർ ഓടിക്കൂടിയതിന് ശേഷം മാത്രമാണ് ഇയാളെത്തി നായ്ക്കളെ പിടിച്ചുമാറ്റിയത്. ഈ വളർത്തു നായ്ക്കൾ ഇതിന് മുമ്പും പലരേയും കടിച്ചു പരിക്കേൽപിച്ചിരുന്നു. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഉടമകൾക്ക് പൊലീസ് താക്കീത് നൽകിയിരുന്നതാണ്.


Tags:    
News Summary - Dog bitten, Thamarassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.