താമരശ്ശേരി ചുരത്തില്‍ ലോറിയും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range ചുരത്തില്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു
താമരശ്ശേരി: ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. പുല്‍പള്ളി സ്വദേശി ഷറഫുദീന്‍ (39), ഭാര്യ വേങ്ങര സ്വദേശി മാജിത (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒന്നാം വളവിന് സമീപം വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. സംഭവ സ്ഥലത്തുണ്ടായിരുന്ന ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.