ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു

താ​മ​ര​ശ്ശേ​രി: ബാ​ർ​ബ​ർ ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു. ചു​ങ്ക​ത്ത് ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് മു​റാ​ദാ​ബാ​ദ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഷി​ദി​നും (28), മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ ഫ​ഹീ​മി​നു​മാ​ണ് (22) കു​ത്തേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഫ​ഹീ​മി​ന് നേ​ര​ത്തേ ജോ​ലി ചെ​യ്ത വ​ക​യി​ൽ റാ​ഷി​ദ് ന​ൽ​കാ​നു​ള്ള തു​ക ആ​വ​ശ്യ​പ്പെ​ട്ട് ക​ട​യി​ലെ​ത്തി​യ ഫ​ഹീം മേ​ശ​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് റാ​ഷി​ദി​നെ കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ചെ​റു​ത്തു​നി​ൽ​പി​നി​ടെ ഷേ​വി​ങ് സെ​റ്റ് ഉ​പ​യോ​ഗി​ച്ച് ഫ​ഹീ​മി​നും പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Conflict between non-state workers; Two people were stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.