Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്തിയില്ലെന്ന് പരാതി
താമരശ്ശേരി: തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനി ആവശ്യപ്പെട്ട സ്ഥലത്ത് രാത്രി കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് നിർത്തിയില്ലെന്ന് പരാതി. ഡ്രൈവറോട് ആവശ്യപ്പെട്ടിട്ടും താമരശ്ശേരി പഴയ സ്റ്റാൻഡിൽ സ്റ്റോപ്പില്ലെന്ന് പറഞ്ഞ് ബസ് നിർത്താതെ കാരാടി ഡിപ്പോയിലെ സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നു.
ബംഗളൂരുവിൽനിന്നും ശനിയാഴ്ച താമരശ്ശേരിയിലേക്ക് ഒറ്റക്ക് യാത്ര ചെയ്ത കെടവൂർ സ്വദേശിനിയായ 19കാരിക്കാണ് ദുരനുഭവം. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ബസ് ഡ്രൈവർക്കെതിരെ കെ.എസ്.ആർ.ടി.സി അധികൃതർക്ക് പരാതി നൽകി. രാത്രി 8.30ന് താമരശ്ശേരിയിൽ എത്തേണ്ടിയിരുന്ന ബസ് ഒന്നര മണിക്കൂർ വൈകിയാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.