കൂടത്തായി-മൈക്കാവ് റോഡിൽ തോട്ടിലേക്ക് മറിഞ്ഞ കാർ

കാർ തോട്ടിൽ വീണ് മൂന്ന് പേർക്ക് പരിക്ക്

താമരശ്ശേരി: നിയന്ത്രണംവിട്ട കാർ സുരക്ഷാ ഭിത്തി തകർത്ത് തോട്ടിലേക്ക് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. കൂടത്തായി മൈക്കാവ് റോഡിൽ ദുർഗ്ഗാ നഗറിലാണ് അപകടം. കാറിലുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹരിഹരൻ, ഭാര്യ സിന്ധു, മകൾ മാനസി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാർ ഇടിച്ച സുരക്ഷാ ഭിത്തിയുടെ നിർമാണത്തിൽ കമ്പി ഉൾപ്പെടെ ഉപയോഗിക്കാത്തതാണ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.


Tags:    
News Summary - car accident in thamarassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.