സബ് ഇൻസ്പെക്ടർ വി.പി. അഖിൽ
Posted On
date_range Updated On
date_range കൈക്കൂലി: താമരശ്ശേരി പ്രിൻസിപ്പൽ എസ്.ഐക്ക് സസ്പെൻഷൻ
താമരശ്ശേരി: വാഹനം വിട്ടുനൽകാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടർന്ന് താമരശ്ശേരി പ്രിൻസിപ്പൽ എസ്.ഐക്ക് സസ്പെൻഷൻ. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ വി.പി. അഖിലിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടിയ കാർ പൊലീസ് സ്റ്റേഷനിൽ എത്തിക്കാതെ സ്വകാര്യ സ്ഥലത്തെത്തിച്ച് കേസെടുക്കാതെ വാഹനം വിട്ടുനൽകുന്നതിനായി പണം ഇടനിലക്കാരൻ വഴി വാങ്ങി എന്ന പരാതിയെ തുടർന്നാണ് സസ്പെൻഷൻ. പരാതിയെക്കുറിച്ച് താമരശ്ശേരി ഡിവൈ.എസ്.പി പ്രാഥമികാന്വേഷണം നടത്തുകയും ഇത് ഡി.ഐ.ജിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.