Posted On
date_range Updated On
date_range ചുരത്തിൽ അഭിഭാഷക വിദ്യാർഥിയെ ആക്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ
താമരശ്ശേരി: ചുരത്തില്‍ അഭിഭാഷകവിദ്യാർഥിയെ ആയുധമുപയോഗിച്ച് മുറിവേൽപിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. വയനാട് ചുണ്ടേൽ വെള്ളാരംകുന്ന് മേലെപ്പീടിക വീട്ടിൽ നൗഫലാണ് (37) അറസ്റ്റിലായത്. കൽപറ്റ മണിയംകോട് സാകേതം വീട്ടിൽ സച്ചിനെ (29) ആക്രമിച്ച കേസിലാണ് നടപടി.
സച്ചിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി ഏഴോടെ ചുരം ഏഴാം വളവില്‍വെച്ച് ബൈക്കിന്റെ ടയര്‍ പഞ്ചറായത് നന്നാക്കുന്നതിനിടെ ചുരമിറങ്ങി കാറില്‍ വന്ന നാലംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്നായിരുന്നു സച്ചിന്റെ പരാതി. ഇരുവരും തമ്മിലുള്ള വ്യക്തിവിരോധമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.