Posted On
date_range Updated On
date_range നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
താമരശ്ശേരി (കോഴിക്കോട്): നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ചുങ്കം ജംഗ്ഷനോട് ചേർന്ന് മുക്കം റോഡിൽ അത്തായക്കണ്ടം വിച്ചിയാലിയുടെ മകൻ റഫീഖിന്റെ വീടിന് മുകളിലാണ് ലോറി മറിഞ്ഞത്.
റോഡ് നവീകരണ കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനമാണ്. വീട്ടിൽ താമസക്കാർ ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച പുലർച്ചയോടെയാണ് അപകടം.
വീട്ടൽ വാടകക്ക് താമസിച്ചിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ഇവിടെനിന്നും താമസം മാറ്റിയത്. മുക്കം ഭാഗത്തുനിന്നും ചുങ്കം ചെക്ക് പോസ്റ്റിനു സമീപത്തെ ടാർ മിക്സിങ് യൂനിറ്റിലേക്ക് വരികയായിരുന കാലി ടിപ്പറാണ് അപകത്തിൽപ്പെട്ടത്. വീട് പൂർണമായും തകർന്നു. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.