Posted On
date_range Updated On
date_range വീട്ടുകാരറിയാതെ നാടുവിട്ട പതിമൂന്നുകാരെൻറ സ്‌കൂട്ടര്‍ അപകടത്തിൽപെട്ടു
താമരശ്ശേരി: വീട്ടുകാരറിയാതെ നാടുവിട്ട പതിമൂന്നുകാരെൻറ സ്‌കൂട്ടര്‍ അപകടത്തിൽപെട്ടു. ദേശീയപാതയില്‍ ചുങ്കം ജങ്ഷനില്‍ ശനിയാഴ്ച രാവിലെ എഴോടെയായിരുന്നു അപകടം. സംസ്ഥാന പാതയില്‍ കൂടത്തായി ഭാഗത്തുനിന്നും സ്‌കൂട്ടറില്‍ അമിത വേഗതയില്‍ വരുകയായിരുന്നു 13 കാരെൻറ സ്‌കൂട്ടറിടിച്ച് മൂന്നുബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകീട്ട് കല്‍പറ്റയില്‍ നിന്നും വീട്ടുകാരറിയാതെ സ്‌കൂട്ടറുമായി നാടുവിടുകയായിരുന്നു. രാത്രി കൂടത്തായിയിലെ കട വരാന്തയില്‍ കിടന്നുറങ്ങുകയും ശനിയാഴ്ച രാവിലെ അവിടെ നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരവേയാണ് ചുങ്കം ജങ്ഷനില്‍ അപകടത്തിൽപെട്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പൊലീസെത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കല്‍പറ്റ പൊലീസെത്തി കുട്ടിയെ കല്‍പറ്റ ജുവനൈൽ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.