Posted On
date_range Updated On
date_range തേനീച്ച കുത്തേറ്റ് 12 പേർക്ക് പരിക്ക്
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ കേളൻ മൂലയിൽ തേനീച്ചയുടെ കുത്തേറ്റ് 12 പേർക്ക് പരിക്കേറ്റു. നരിവേലിൽ ജോസിന്റെ കൃഷിയിടത്തിലെ തെങ്ങിൻ മുകളിലെ തേനീച്ചക്കൂട് പരുന്ത് ആക്രമിച്ചതിനെ തുടർന്നാണ് തേനീച്ചകൾ കൂട്ടത്തോടെ ഇളകി ആക്രമിച്ചത്.
ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കരോട്ട് ബൈജു, ഭാര്യ ലാലി എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തേനീച്ചക്കൂട് നശിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.