സു​ഗ​ന്ധി  പ്രി​യ

കൈക്കുഞ്ഞിന്റെ പാദസരം കവർന്ന പ്രതികൾ അറസ്റ്റിൽ

കോഴിക്കോട്: മാനാഞ്ചിറയിലെ ബസ് സ്റ്റോപ്പിൽവെച്ച് കൈക്കുഞ്ഞിന്റെ കാലിൽനിന്ന് പാദസരം കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. തമിഴ്നാട് കല്‍മേട് സ്വദേശികളായ സുഗന്ധി (27), പ്രിയ (29) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ പാദസരമാണ് പ്രതികള്‍ കവർന്നത്. പ്രതികള്‍ക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ കേസുള്ളതായി പൊലീസ് അറിയിച്ചു.

ടൗണ്‍ പൊലീസ് ഇൻസ്പെക്ടര്‍ എം.വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അബ്ദുൽ സലിം, വി.വി. മുഹമ്മദ് സിയാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഉദയകുമാര്‍, സിജി, സി.പി.ഒ ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പിങ്ക് പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Suspects arrested for robbing baby's anklet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.