കോഴിക്കോട്: ഞെളിയൻപറമ്പിൽ തീം പാർക്ക്, വാർഡുകളിൽ ഹാപിനസ് ഉദ്യാനം തുടങ്ങി 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള വിവിധ പദ്ധതികൾ നിർദേശിച്ച് കോർപറേഷൻ വികസന സെമിനാർ. ഉൽപാദന മേഖല പുനരുജ്ജീവിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വയോജന സൗഹൃദ നഗരമായി നിലനിർത്തുക, ഭിന്നശേഷിക്കാർക്കും കിടപ്പുരോഗികൾക്കും കരുതലേകുക, പാർശ്വവൽക്കരിച്ച വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുക തുടങ്ങിയവക്കെല്ലാമുള്ള നിർദേശങ്ങൾ സെമിനാറിലുണ്ട്. 18 മേഖലകളിലായി പദ്ധതികൾ നടപ്പാക്കും.
വർക്കിങ് ഗ്രൂപ്പുകളും വാർഡ് സഭകളും നൽകിയ നിർദേശങ്ങൾ സെമിനാറിൽ ചർച്ചചെയ്തു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായി. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് എന്നിവർ സംസാരിച്ചു. കരട് പദ്ധതിരേഖ കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി അവതരിപ്പിച്ചു. വികസനകാര്യ സമിതി അധ്യക്ഷ ഒ.പി. ഷിജിന സ്വാഗതവും ആസൂത്രണ സമിതി അംഗം കെ.ടി. കൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.