Posted On
date_range Updated On
date_range ആറുവയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവം: ബാലാവകാശ കമീഷൻ ഇന്ന് സ്ഥലം സന്ദർശിക്കും
കോഴിക്കോട്: ഉണ്ണികുളത്ത് ആറുവയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ബാലാവകാശ കമീഷൻ സംഭവസ്ഥലം തിങ്കളാഴ്ച രാവിലെ 11 മണിക്ക് സന്ദർശിക്കും. അതേസമയം, ആറുവയസ്സുകാരി മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ സുഖംപ്രാപിച്ചുവരുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തീവ്രപരിചരണവിഭാഗത്തിൽതന്നെയാണ് ചികിത്സ തുടരുന്നത്. രണ്ടു ദിവസത്തിനുള്ളിൽ വാർഡിലേക്ക് മാറ്റാനാകും. അഞ്ചു ദിവസംകൂടി ചികിത്സ വേണ്ടിവരുമെന്നും മാതൃ ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.