SHOBHA YATRA വർണാഭമായി ശോഭായാത്ര

കൊയിലാണ്ടി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മഹാശോഭായാത്ര നടന്നു. ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള വിവിധ ദൃശ്യങ്ങൾ യാത്രക്ക് മാറ്റേകി. പന്തലായനി, ചെറിയ മങ്ങാട്, വിരുന്നുകണ്ടി, മനയിടത്ത്പറമ്പ്, പെരുവട്ടൂർ, കോതമംഗലം, കുറുവങ്ങാട്, കണയങ്കോട് കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച ചെറു ശോഭായാത്രകൾ കൊരയങ്ങാട് സംഗമിച്ചശേഷം കൊയിലാണ്ടി സ്റ്റേഡിയത്തിൽ സമാപിച്ചു. Koy 6 കൊയിലാണ്ടിയിൽ നടന്ന ശോഭായാത്ര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.