ബാലുശ്ശേരി: ബാലുശ്ശേരി ടൗണിനെ അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര. പൊന്നരംതെരു, പുത്തൂർവട്ടം, നിർമല്ലൂർ, വൈകുണ്ഠം, ബാലുശ്ശേരി കോട്ട, പള്ളിക്കര മഹാവിഷ്ണു ക്ഷേത്രം, കുന്നത്തെരു, അറപ്പീടിക എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്രകൾ ബ്ലോക്ക് റോഡ് പരിസരത്ത് സംഗമിച്ച് ചിറക്കൽകാവ് ചാമുണ്ടേശ്വരി ക്ഷേത്രത്തിലാണ് മഹാശോഭായാത്ര സമാപിച്ചത്. ശ്രീകൃഷ്ണാവതാരങ്ങളിലെ വിവിധ മുഹൂർത്തങ്ങൾ പ്രതിപാദിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ശോഭായാത്രക്ക് മിഴിവേകി. സംഘാടക സമിതി ചെയർമാൻ ഹരിപ്പാട് കെ.പി.എൻ. പിള്ള, വിശ്വനാഥൻ പറമ്പിൽ, വി.പി. ശ്രീധരൻ, അരുൺ, ടി.കെ. നിഖിൽ കുമാർ, ജയാനന്ദൻ മാസ്റ്റർ, കെ.വി. കണ്ണൻകുട്ടി, ബീന കാട്ടുപറമ്പത്ത് എന്നിവർ നേതൃത്വം നൽകി. Photo: jayanthi balu1 jayanthi balu2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.