ഓവാലിയിൽ മോഷണ പരമ്പര; യുവാവ് പിടിയിൽ

ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. ബാരം എസ്​റ്റേറ്റിലെ രജീഷാണ്​ (23) അറസ്​റ്റിലായത്. എല്ലമല സുഭാഷ് നഗറിലെ വീട്ടിൽ പകൽ സമയത്ത് മോഷണം നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഗൂഡല്ലൂർ സി.ഐ ശിവകുമാറിെൻറ നേതൃത്വത്തിൽ സ്​പെഷൽ ടീം രൂപവത്​കരിച്ചിരുന്നു.

വീട്ടുകാർ പുറത്തുപോയ സമയത്താണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണം മോഷ്​ടിച്ചത്. ഇതുസംബന്ധിച്ച് ൈക്രം ടീം എസ്​.ഐ ശ്രീനിവാസൻ, എസ്​.എസ്​.ഐ രാജൻ, കോൺസ്​റ്റബിൾമാരായ ഇബ്രാഹീം, മുത്തുമുരുകൻ എന്നിവരാണ് ​ പ്രതിയെ പിടികൂടിയത്​. കോഴിപ്പാലത്തെ ഒരു യുവാവുമായി ബൈക്കിൽ വന്നാണ് മോഷണം നടത്തിയതെന്ന് രജീഷ് സമ്മതിച്ചു. പ്രതിയിൽനിന്ന് 12 പവൻ ആഭരണം പിടിച്ചെടുത്തു. സഹായിക്കായി തിരച്ചിൽ തുടരുന്നു.

Tags:    
News Summary - Series of thefts; Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.