‘മാ​ധ‍്യ​മ’​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച മ​ല​പ്പു​റം യൂ​നി​റ്റി​ലെ സ​ർ​ക്കു​ലേ​ഷ​ൻ ഹെ​ഡ് ക്ല​ർ​ക്ക് പി.​പി. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖി​ന് ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ മെ​മ​ന്‍റോ ന​ൽ​കു​ന്നു

യാത്രയയപ്പ് നൽകി

കോഴിക്കോട്: ‘മാധ‍്യമ’ത്തിൽനിന്ന് വിരമിച്ച കോഴിക്കോട് മെയിൻ ഡെസ്ക് ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ, മലപ്പുറം യൂനിറ്റിലെ സർക്കുലേഷൻ ഹെഡ് ക്ലർക്ക് പി.പി. അബൂബക്കർ സിദ്ദീഖ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ‘മാധ‍്യമം’ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ആമുഖ പ്രഭാഷണം നടത്തി. സി.ഇ.ഒ പി.എം. സാലിഹ് അധ‍്യക്ഷത വഹിച്ചു. ഹുസൈനും സിദ്ദീഖിനും ഒ. അബ്ദുറഹ്മാൻ മെമന്‍റോ സമ്മാനിച്ചു.

മാനേജ്മെന്‍റിന്‍റെ ഉപഹാരം കെ.എ. ഹുസൈന് എഡിറ്റർ വി.എം. ഇബ്രാഹീമും അബൂബക്കർ സിദ്ദീഖിന് ജനറൽ മാനേജർ എം.കെ.എം. ജാഫറും സമ്മാനിച്ചു. ഡെപ്യൂട്ടി എഡിറ്റർ ബി.കെ. ഫസൽ, ന്യൂസ് എഡിറ്റർ ബി.എസ്. നിസാമുദ്ദീൻ, സീനിയർ ഐ.ടി മാനേജർ പി. ജാഫർ, മാർക്കറ്റിങ് മാനേജർ സി. തബ്ഷീർ എന്നിവർ സംസാരിച്ചു. സീനിയർ മാനേജർ എച്ച്.ആർ ആൻഡ് അഡ്മിൻ കെ.എം. ആസിഫ് സ്വാഗതവും അഡ്മിൻ മാനേജർ എം.എ. നൗഷാദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Retirement Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.