ലീഗിൽ നിന്ന് രാജിവെച്ചവർ ​െഎ.എൻ.എല്ലിൽ ചേർന്നു

കോഴിക്കോട്​: മൂഴിക്കൽ, ചെലവൂർ പ്രദേശത്തുനിന്ന് ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗിൽ നിന്ന് വി.പി.മുഹമ്മദ് അഷ്റഫി​െൻറ നേതൃത്വത്തിൽ രാജിവെച്ചവർ ഇന്ത്യൻ നാഷനൽ ലീഗിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി നാസർ കോയ തങ്ങൾ മെംബർഷിപ് വിതരണം ചെയ്തു.

സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം എം.കെ. അബ്​ദുൽ അസീസ്, ജില്ല പ്രസിഡൻറ് ബഷീർ ബടേരി, ജനറൽ സെക്രട്ടറി സർമദ് ഖാൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറ്​ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സി. റഹീം മൂഴിക്കൽ സ്വാഗതവും എൻ.കെ. ബാപ്പു നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.