കൊല്ലപ്പെട്ട സുബൈദയും പ്രത ആഷിഖും

ജന്മം നൽകിയതിന്റെ ശിക്ഷ നടപ്പാക്കി; ഉമ്മയെ വെട്ടിക്കൊന്ന ശേഷം ആഷിഖ്

കോഴിക്കോട്: ജന്മം നൽകിയതിനുള്ള ശിക്ഷ നടപ്പാക്കി എന്നാണ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മകൻ ആഷിഖ് നാട്ടുകാരോട് പറഞ്ഞത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അർബുദ രോഗിയായ അടിവാരം സ്വദേശി സുബൈദയാണ് മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സുബൈദയുടെ ഖബറടക്കം ഇന്ന് നടക്കും.

മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോട് ഉള്ള സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഇവിടെ വെച്ചായിരുന്നു സംഭവം. ഉമ്മയെ കാണാനെത്തിയ മകന്‍ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് സുബൈദയെ കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ സുബൈദയെ നാട്ടുകാര്‍ ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിലവിളി ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് കൊലപാതക വിവരം പൊലീസിൽ അറിയിച്ചത്. ആഷിഖും കൊല്ലപ്പെട്ട സുബൈദയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. നാട്ടുകാരെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ആഷിഖ് തട്ടിക്കയറുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ആഷിഖ് മയക്കു മരുന്നിന് അടിമയാണെന്നും നാട്ടുകാർ പറയുന്നു. നേരത്തേയും ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് അടുത്ത വീട്ടിൽ നിന്ന് തേങ്ങ പൊളിക്കാൻ എന്ന് പറഞ്ഞു വെട്ടുകത്തി ആഷിഖ് വാങ്ങിയിരുന്നു. കഴുത്ത് ഏറെക്കുറെ അറ്റനിലയിൽ അയൽക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിനുശേഷം വീട്ടിനുള്ളിൽ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

അയൽവാസിയുടെ വീട്ടിൽനിന്ന് കൊടുവാൾ വാങ്ങിയാണ് ആഷിഖ് ഉമ്മയെ വെട്ടിയത്. തേങ്ങപൊളിക്കാനാണ് എന്നു പറഞ്ഞാണ് ആഷിഖ് കൊടുവാൾ വാങ്ങിയത്. താമരശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുമ്പോൾ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റനിലയിലായിരുന്നു.

Tags:    
News Summary - Punishment for giving birth was carried out; Ashiq after killing Mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.