യുക്രെയ്ൻ വിട്ടത് അഞ്ച് ലക്ഷം പേർ ന്യൂയോർക്: യുക്രെയ്നിൽ ജനങ്ങൾ ട്രെയിനിൽ കയറുന്നത് തടയുന്നതായി വിവരമുണ്ടെന്ന് യു.എൻ അഭയാർഥി ഏജൻസി (യു.എൻ.സി.എച്ച്.ആർ). അഞ്ചു ലക്ഷത്തോളം പേർ യുക്രെയ്നിൽനിന്ന് അയൽരാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതു പരിശോധിച്ചുവരുകയാണ്. അഭയാർഥികളുടെ എണ്ണം കൂടിവരുകയാണ്. യുക്രെയ്നിനകത്ത് ഒരുലക്ഷത്തിലധികം പേർക്ക് സ്വന്തം സ്ഥലത്തുനിന്നും പോകേണ്ടിവന്നെന്നും യു.എൻ.സി.എച്ച്.ആർ ട്വിറ്ററിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.