കോഴിക്കോട്: നടക്കാവിൽ പെട്രോള്‍ പമ്പിൽ ജീവനക്കാരെൻറ കണ്ണില്‍ മണലെറിഞ്ഞ് കവര്‍ച്ച നടത്തിയ പ്രതികൾക്കായി തിരച്ചിൽ ഊർജിതം. പമ്പിൽ സി.സി ടി.വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും മുഖം വ്യക്തമല്ല. ഇവര്‍ എത്തിയ ബൈക്കിെൻറ നമ്പറും തിരിച്ചറിയാനായില്ല. ഹീറോയുടെ കരിഷ്മ ഇസെഡ്എം.ആര് ബൈക്കാണെന്ന സംശയത്തിൽ ഇത്തരം ബൈക്കുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
പെട്രോള്‍ പമ്പിന് സമീപത്തുള്ള കടകളിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒരുഭാഗം സി.സി ടി.വി കാമറക്ക് മുന്നിൽ സ്വകാര്യബസ് നിർത്തിയിട്ടിതിനാൽ ആക്രമികളുടെ മുന്നിൽ ദൃശ്യങ്ങൾ ലഭിച്ചില്ല. നഗര പരിധിയില്‍ സംശയമുള്ള മോഡല്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നവർക്കായി അന്വേഷണം തുടങ്ങി. രാത്രികാല വാഹന പരിശോധനയും ശക്തമാക്കും. ബാരിക്കേഡുകള്‍ സ്ഥാപിച്ച് പരിശോധന നടത്താനാണ് തീരുമാനം.
നടക്കാവ് ഗേള്‍സ് സ്കൂളിനു മുന്നിൽ പെട്രോള്‍ പമ്പിൽ ബുധനാഴ്ച പുലര്‍ച്ച 3.30 ഓടെ ആക്രമണത്തിൽ 32,000 രൂപയാണ് നഷ്ടപ്പെട്ടത്.
ബൈക്കിലെത്തി ജീവനക്കാരനെ ആക്രമിച്ച് കൈയിലുണ്ടായിരുന്ന ബാഗ് പിടിച്ചുപറിക്കുന്ന ദൃശ്യങ്ങള്‍ സി.സി ടി.വിയിലുണ്ട്. പിറകിലിരുന്ന യുവാവ് ബൈക്കില്‍ നിന്നിറങ്ങി ജീവനക്കാരന് സമീപമെത്തി മണല്‍ എറിഞ്ഞ് ബാഗ് പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു. നടക്കാവ് സി.ഐ ബിശ്വാസിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.