പേരോട് നാടൻ ബോംബുകൾ കണ്ടെത്തിയ സ്ഥലത്ത്
ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range പേരോട് ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി
നാദാപുരം: നാടൻ ബോംബുകൾ കണ്ടെത്തിയ പേരോട് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
ശനിയാഴ്ച പ്രദേശത്ത് എട്ട് നാടൻ ബോംബുകൾ കണ്ടെടുത്ത പാശ്ചാത്തലത്തിൽ കൂടുതൽ ബോംബുകൾ പ്രദേശത്ത് സൂക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സ്ഥലത്ത് സംയുക്ത പരിശോധ നടത്തിയത്.
പേരാമ്പ്ര കെ.9 സ്ക്വാഡിലെ ലക്കിയുടെ സഹായത്തോടെയായിരുന്നു തെരച്ചിൽ.
ആളൊഴിഞ്ഞ പറമ്പുകളിലും ഇടവഴികളിലും സംഘം പരിശോധന നടത്തി. ശനിയാഴ്ച പേരോട് മഞ്ഞാമ്പുറം പരിസരത്ത് നിന്നാണ് പി.വി.സി പൈപ്പിനകത്താക്കി സൂക്ഷിച്ച എട്ട് നാടൻ ബോംബ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.