കോഴിക്കോട്: കോവിഡ് വ്യാപനത്തെതുടര്‍ന്ന് അടച്ച കോഴിക്കോട്ടെ മത്സ്യമാര്‍ക്കറ്റായ സെന്‍ട്രല്‍മാര്‍ക്കറ്റ് തുറക്കാന്‍ അനുമതി. കഴിഞ്ഞ മാസം 13 മുതലാണ് മാര്‍ക്കറ്റ് അടച്ചത്.
സെപ്റ്റംബര്‍ 12ന് നടത്തിയ കോവിഡ് പരിശോധനയില്‍ 100ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റ് അടച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് മാര്‍ക്കറ്റ് തുറക്കാന്‍ അനുമതി.
ഒരാഴ്ചക്കുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയ കച്ചവടക്കാര്‍, തൊഴിലാളികള്‍, പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്ക് മാത്രമേ മാര്‍ക്കറ്റിലേക്ക് പ്രവേശനമനുവദിക്കൂ.
കോര്‍പറേഷന്‍ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ മാര്‍ക്കറ്റിലേക്കുള്ള വാഹനങ്ങളുടെ ക്രമീകരണം, മാര്‍ക്കറ്റ് തുറക്കുന്നതിനുള്ള വ്യവസ്ഥകള്‍ എന്നിവ നടപ്പാക്കണം. മെഡിക്കല്‍ സ്‌ക്രീനിങ്, സാമൂഹിക അകലം പാലിക്കല്‍, മറ്റ് സുരക്ഷ സംവിധാനങ്ങള്‍ എന്നിവ ഒരുക്കണം. ആവശ്യഘട്ടങ്ങളില്‍ കോവിഡ് ടെസ്റ്റ് സംഘടിപ്പിക്കണം. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ജില്ല കടലക്ടര്‍ നല്‍കിയ അനുമതി ഉത്തരവില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.