തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ

ക​രി​ക​ണ്ട​ൻ പാ​റ കേ​ള​പ്പ​ൻ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ

കായണ്ണയിൽ തെരുവുനായുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്

പേ​രാ​മ്പ്ര: കാ​യ​ണ്ണ​യി​ൽ തെ​രു​വു​നാ​യ്ക്ക​ക​ളു​ടെ ക​ടി​യേ​റ്റ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ന​ട​ക്കാ​ൻ പോ​യ മ​ര​പ്പ​റ്റേ​മ്മ​ൽ സു​ജാ​ത (50), മ​ക​ൾ അ​ക്ഷ​യ (28) എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ്യം ക​ടി​യേ​റ്റ​ത്. അ​ക്ഷ​യ​യു​ടെ കൈ​വി​ര​ലി​ന്റെ എ​ല്ലി​നും പ​രി​ക്കേ​റ്റു. കാ​യ​ണ്ണ ജി.​യു.​പി സ്കൂ​ളി​നു സ​മീ​പ​ത്തെ പാ​മ്പു​ങ്ങ​ൽ മോ​ഹ​ന​ൻ (52), നെ​ല്ലു​ള്ള ത​റേ​മ​ൽ ശ​ങ്ക​ര​ൻ (72) എ​ന്നി​വ​ർ​ക്ക് ക​ടി​യേ​റ്റ​തും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ്.

ഉ​ച്ച​ക്ക് ക​രി​ക​ണ്ട​ൻ പാ​റ കേ​ള​പ്പ​ന് (73) തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു. പ​രി​ക്കേ​റ്റ​വ​ർ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. കാ​യ​ണ്ണ പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ് ശ​ല്യം കൂ​ടു​ത​ലാ​ണ്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.