കോഴിക്കോട്: തീവണ്ടികളിലെ പാർസൽ വാനിൽ കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. മഹാരാഷ്ട്ര സ്വദേശി ചേതൻ രാംദാസിനെയാണ് കണ്ണൂരിൽ ആർ.പി.എഫ് അറസ്റ്റ് ചെയ്തത്.
ഒരുകൊല്ലത്തിനിടെ കണ്ണൂർ-തലശ്ശേരി ഭാഗങ്ങളിൽനിന്ന് 15 ലക്ഷത്തിെൻറ തുണിത്തരങ്ങളെങ്കിലും മോഷ്ടിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കച്ചവടക്കാർക്ക് പാർസലായി വരുന്ന തുണികളാണ് കൂടുതൽ മോഷ്ടിക്കുന്നത്.
കർണാടക സ്വദേശി മൊയ്തീൻ അടക്കം മറ്റു സംഘാംഗങ്ങൾ ഉടൻ പിടിയിലാകുമെന്ന് ആർ.പി.എഫ് ഇൻസ്പെക്ടർ വിജയകുമാർ പറഞ്ഞു. മോഷണം സ്ഥിരമായതിനാൽ സ്പെഷൽ സ്ക്വാഡ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.