കടിയേറ്റ പൂച്ച
Posted On
date_range Updated On
date_range തെരുവുനായ്ക്കളുടെ കടിയേറ്റ പൂച്ചക്ക് അടിയന്തര ശസ്ത്രക്രിയ
പന്തീരാങ്കാവ്: തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പെൺപൂച്ചയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. നടക്കാവ് ഗവ. മൃഗാശുപത്രിയിൽവെച്ചാണ് പൂച്ചയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
വെള്ളായിക്കോട് എടതൊടികയിൽ ആജിസ് മുഹ്സിന്റെ വീട്ടിലെ വളർത്തുപൂച്ചക്കാണ് വെള്ളിയാഴ്ച രാവിലെ കടിയേറ്റത്. നാല് തെരുവുനായ്ക്കൾ കൂട്ടമായെത്തിയുള്ള ആക്രമണത്തിൽ ഗുരുതരമായി മുറിവേറ്റ പൂച്ചയെ പെരുമണ്ണ മൃഗാശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷക്ക് ശേഷമാണ് കോഴിക്കോടേക്ക് കൊണ്ടുപോയത്.
വയറിന് കടിയേറ്റ് കുടൽ പുറത്തായനിലയിൽ ഗുരുതരമായിരുന്നു പൂച്ചയുടെ സ്ഥിതി. ഡോ. ജോജു ജോണും സഹായിയും അനസ്തേഷ്യ നൽകി മുക്കാൽ മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തിയാണ് വയറിന്റെ ഭാഗത്തെ മുറിവുകൾ തുന്നിക്കെട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.