അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 55കാരൻ അറസ്റ്റില്‍

പന്തീരാങ്കാവ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടില്‍ പ്രേംരാജിനെ (55) പന്തീരാങ്കാവ് പൊലീസ് പിടികുടി. കഴിഞ്ഞ മാസമാണ് അഞ്ചുവയസ്സുള്ള പെൺകുട്ടിയുടെ നേരെ പ്രതി ലൈംഗികാതിക്രമം നടത്തിയത്. മാനസികമായും ശാരീരികമായും അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടി അമ്മയോട് സംഭവിച്ച കാര്യം പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ വിവരമറിയിച്ചു.

പന്തീരാങ്കാവ് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർ നിധിനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ കുന്നത്ത്പാലത്ത് വെച്ച് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - 55-Year-Old Man Arrested in Pantheerankavu for Sexual Assault on 5-Year-Old Girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.