അബ്​ദുൽ അഫാർ

ന​ഷ്​​ട​പ്പെ​ട്ട എ.ടി.എം കാർഡ് കൈക്കലാക്കി പണം കവർന്ന യുവാവ് പിടിയിൽ


പ​ന്തീ​രാ​ങ്കാ​വ്: ന​ഷ്​​ട​പ്പെ​ട്ട എ.​ടി.​എം കാ​ർ​ഡ് കൈ​ക്ക​ലാ​ക്കി ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടി​ലൂ​ടെ​യും മ​റ്റും പ​ണം ത​ട്ടി​യ യു​വാ​വി​നെ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഒ​ള​വ​ണ്ണ കൊ​ള​ത്ത​റ ചു​ങ്കം വ​ലി​യ​തി​രു​ത്തി പ​റ​മ്പി​ൽ അ​ബ്​​ദു​ൽ അ​ഫാ​ർ ആ​ണ് (19) പി​ടി​യി​ലാ​യ​ത്. ഒ​ള​വ​ണ്ണ സ്വ​ദേ​ശി അ​ഷ്റ​ഫി​ൻെ​റ ന​ഷ്​​ട​പ്പെ​ട്ട കാ​ർ​ഡാ​ണ് അ​ഫാ​റി​ന് ല​ഭി​ച്ച​ത്. ഇ​തു​പ​യോ​ഗി​ച്ചാ​ണ് 11,500 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടി​ലൂ​ടെ​യും പ​മ്പി​ൽ​നി​ന്നും പെ​ട്രോ​ൾ വാ​ങ്ങി​യു​മാ​ണ്​ പ​ണം ത​ട്ടി​യ​ത്. അ​ര​യ​ട​ത്ത് പാ​ല​ത്തെ സ്വ​കാ​ര്യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ കാ​ഷ്യ​റാ​ണ് പ്ര​തി. അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് സ്​േ​റ്റ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു കെ. ​ജോ​സി​ൻെ​റ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ധ​ന​ഞ്ജ​യ​ദാ​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​നീ​ഷ്, പ്ര​ദീ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.




Tags:    
News Summary - Man arrested for stealing money via ATM card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.