ഒളവണ്ണ കയറ്റിയിൽ വർക്ക്ഷോപ്പിലെ അഗ്നിബാധയിൽ നശിച്ച കാർ
Posted On
date_range Updated On
date_range ഒളവണ്ണയിൽ വർക്ക്ഷോപ്പിൽ അഗ്നിബാധ; കാറുകളും ഇരുചക്ര വാഹനങ്ങളും കത്തി
പന്തീരാങ്കാവ്: ഒളവണ്ണ കയറ്റിയിൽ കാർ വർക്ക്ഷോപ്പിന് തീ പിടിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെയാണ് ടി. ഷാജഹാന്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിൽ തീ പിടിച്ചത്. ഇവിടെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു കാറിൽ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നെന്നാണ് നിഗമനം.
മൂന്ന് കാറുകളും നാല് ഇരുചക്ര വാഹനങ്ങളും കത്തി നശിച്ചു. സമീപത്തെ സിമന്റ് കടയിലെ 200 ഓളം ചാക്ക് സിമന്റ് ചൂടും പുകയും തട്ടി നശിച്ചിട്ടുണ്ട്. മീഞ്ചന്ത അഗ്നിശമന നിലയത്തിലെ സ്റ്റേഷൻ ഓഫിസർ റോബി വർഗീസ്, പി.കെ. ബിജു, ഇ. ഷിഹാബുദ്ദീൻ എന്നിവരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.