ജെ.ഡി.ടി ഇസ്ലാമിന്റെയും ഇഖ്റ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ഫലസ്തീന് ഐ ക്യദാര്‍ഢ്യ പരിപാടിയില്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് സംസാരിക്കുന്നു
കോഴിക്കോട്: ലോകത്തെ എല്ലാ രാജ്യത്തെയും മർദിതര്‍ക്ക് പ്രതിരോധത്തിന്റെ പാഠപുസ്തകമാണ് ഫലസ്തീന്റെ വിമോചന പോരാട്ടമെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ്. ജെ.ഡി.ടി ഇസ്ലാമിന്റെയും ഇഖ്റ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഫലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ ഏഴിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോവാന്‍ ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രത്തിന് സാധിക്കില്ല. ഭയപ്പെടുത്തിയിരുന്നവര്‍ ഭയം എന്താണെന്ന് അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. മർദകന്റെ ശക്തി അത്രയൊന്നും അപാരമല്ലെന്ന് മനസ്സിലാക്കുന്നതാണ് വിമോചനത്തിന്റെ ഒന്നാമത്തെ ചുവടുവെപ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇഖ്റ ഹോസ്പിറ്റല്‍ ഫിസിയോതെറപ്പി വിഭാഗം മേധാവി കെ. മുഹമ്മദ് നജീബ് സംസാരിച്ചു. ജെ.ഡി.ടി ഇസ്ലാം പ്രസിഡന്റ് ഡോ. പി.സി അന്‍വര്‍ അധ്യക്ഷത വഹിച്ചു. ജെ.ഡി.ടി ഇസ്ലാം എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ കബീര്‍ സ്വാഗതവും ഇഖ്റ ഹോസ്പിറ്റല്‍ ഗ്രൂപ് ജനറല്‍ മാനേജര്‍ എന്‍. മുഹമ്മദ് ജസീല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.