കരനെൽ കൃഷി വിളവെടുക്കുന്ന കർഷകർ
Posted On
date_range Updated On
date_range തരിശ് ഭൂമിയിൽ കരനെൽ കൃഷിക്ക് നൂറുമേനി
നന്മണ്ട: തരിശ് പറമ്പിൽ കരനെൽ കൃഷി ചെയ്ത് കർഷക കൂട്ടായ്മ നേടിയത് നൂറുമേനി.
ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ കരിങ്കാളികാവ് ക്ഷേത്രപറമ്പിലെ രണ്ടരയേക്കർ സ്ഥലത്താണ് രക്തശാലി വിത്ത് വിളയിച്ചത്. കോവിഡ് കാലത്ത് കെ.വി. വേലായുധൻ, ആർ.കെ. രാമകൃഷ്ണൻ, ഹരിദാസൻ ശിശിരം, മനു കുളങ്ങരക്കണ്ടി, ശ്രാവണം ഗോപാലകൃഷ്ണൻ എന്നിവരുടെ കൂട്ടായ്മയാണ് കൃഷിയിറക്കിയത്.
നന്മണ്ട കൃഷി ഓഫിസർ നസീറിെൻറ പ്രോത്സാഹനവുമുണ്ടായി. ഒരേക്കറിൽ കൂർക്കയും രണ്ടരയേക്കറിൽ വാഴകൃഷിയും ഒരേക്കറിൽ മഞ്ഞൾ, ഇഞ്ചി എന്നിവയും കൃഷി ചെയ്യന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.