കോഴിക്കോട്: അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയുള്ള കോർപറേഷന്‍റെ അഴിമതിക്കെതിരെ ബി.ജെ.പി കോർപറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി. സി.എച്ച് മേൽപാലം പരിസരത്തുനിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ കോർപറേഷൻ ഓഫിസ് കവാടത്തിൽ പൊലീസ് തടഞ്ഞു. പ്രവർത്തകർ ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. സമരം സംസ്ഥാന വൈസ് പ്രസിഡൻറ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോർപറേഷൻ പാർലമൻെററി പാർട്ടി ലീഡർ നവ്യ ഹരിദാസ് അധ്യക്ഷത വഹിച്ചു. ടി.വി. ഉണ്ണികൃഷ്ണൻ, ഇ. പ്രശാന്ത് കുമാർ, ടി. രനീഷ്, അനുരാധ തായാട്ട്, അജയ് നെല്ലിക്കോട്ട്, ജി. പ്രശോഭ് കോട്ടൂളി, പി. രമണി ഭായ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.