മഠത്തിൽ താഴം സമത, ഉദയം സ്വയം സഹായ സംഘങ്ങൾ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. നിനു ഉദ്ഘാടനം ചെയ്യുന്നു
നന്മണ്ട: മഠത്തിൽ താഴം സമത, ഉദയം സ്വയം സഹായ സംഘങ്ങൾ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. സാംസ്കാരിക പരിപാടി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. നിനു ഉദ്ഘാടനം ചെയ്തു. പി. അനൂപ് സ്വാഗതം പറഞ്ഞു. പി. ഷാജി അധ്യക്ഷതവഹിച്ചു. കെ.ടി. ലിനീഷ് മാസ്റ്റർ നന്ദി പറഞ്ഞു.
ജില്ല പഞ്ചായത്ത് അംഗം കപ്പുറത്ത് കണ്ടി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാൽപ്രസാദ്, നന്മണ്ട പഞ്ചായത്ത് 14ാം വാർഡ് അംഗം സത്യഭാമ എടവനക്കണ്ടി, 15ാം വാർഡ് അംഗം വി.സി പ്രമോദ്, എക്സൈസ് പ്രിവന്റീവ് ഓഫിസർ കെ. സുരേന്ദ്രൻ, ജനനന്മ റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി ചെയർമാൻ അഡ്വ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
കോഴിക്കോട് എക്സൈസ് ഡിവിഷനും സമത ഉദയം സ്വയം സഹായം സംഘങ്ങളും സംയുക്തമായി 'ലഹരിക്കെതിരെ കായിക ലഹരി' നടത്തി. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തികളെ ആദരിക്കുകയും. എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.