പു​ത്തൂ​രി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന്​ പി​ടി​യി​ലാ​യ ര​മേ​ഷ് കു​മാ​ർ, സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ

തൊഴിലാളികൾ ഏറ്റുമുട്ടി; ഒരാൾക്ക്​ ഗുരുതര പരിക്ക്

ഓ​മ​ശ്ശേ​രി: പു​ത്തൂ​രി​ല്‍ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍ഷ​ത്തി​ല്‍ ഒ​രാ​ള്‍ക്ക് ഗു​രു​ത​ര പ​രി​ക്ക്. സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ രാ​ജ​സ്​​ഥാ​ന്‍ സ്വ​ദേ​ശി അ​ശ്വ​ന്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ള്‍ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ കൊ​ടു​വ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ ശ്രീ​രം​ഗ ന​ഗ​ര്‍, ഗം​ഗാ ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​മേ​ഷ് കു​മാ​ര്‍, സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് കൊ​ടു​വ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​പി. രാ​ജേ​ഷ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.പു​ത്തൂ​രി​ല്‍ താ​മ​സി​ക്കു​ന്ന ഇ​വ​ർ രാ​ത്രി​യി​ല്‍ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ വാ​ക്കേ​റ്റ​വും തു​ട​ർ​ന്ന്​ സം​ഘ​ർ​ഷ​വും ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു.



Tags:    
News Summary - Workers clash; Serious injury to one person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.