ഓമശ്ശേരി: വെളിമണ്ണ വടക്കെ പറമ്പിൽ സലീം ചികിത്സ കുടുംബ സഹായ സമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബത്തിന് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ ദാനം മഹല്ല് ഖാദി കെ. അബ്ദുല്ല ബാഖവി നിർവഹിച്ചു. സഹായ സമിതി ചെയർമാൻ പി.പി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. വസ്തുരേഖ സമർപ്പണം പി.പി. അഹമ്മദ് കുട്ടി നിർവഹിച്ചു. തട്ടാഞ്ചേരി ഷറഫുദ്ദീൻ (ബെസ്റ്റ് ഷറഫു) സൗജന്യമായി നൽകിയ വസ്തുവിൽ സുമനസ്സുകളുടെ സഹായത്തോടെയാണ് വീട് നിർമിച്ചത്. ചടങ്ങിൽ സമിതി ട്രഷറർ മുനവ്വർ സാദത്ത് പുനത്തിൽ, വർക്കിങ് ചെയർമാൻ ടി.കെ. അൻവർ സാദത്ത്, വൈസ് ചെയർമാൻ കെ.കെ. രാധാകൃഷ്ണൻ, കൺവീനർമാരായ ടി.ടി. മനോജ് കുമാർ, കെ.കെ. അബു ഹാജി, കെ.പി. അഷ്റഫ് ഹാജി, സർതാജ് അഹമ്മദ്, ടി.കെ. ഹംസ, അബൂബക്കർ ഹാജി, സി. ഇബ്രാഹിം, സി.കെ. കാദർ കുട്ടി, കെ.ടി. ഫൈസൽ, വി.പി. ഹുസൈൻ കുട്ടി എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ പി. ഇബ്രാഹിം ഹാജി സ്വാഗതവും കൺവീനർ കുന്നത്ത് നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.