വാർഷികാഘോഷം

പേരാമ്പ്ര: റോട്ടറി ക്ലബ്ബ് 22ാം വാർഷികാഘോഷവും കുടുംബ സംഗമവും റോട്ടറി അസിസ്റ്റന്റ് ഗവർണർ സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം തോട്ടത്തിൽ വേണുഗോപാലിനെ റോട്ടറി പ്രസിഡന്റ് സി. കെ. സാജു ഫലകവും പൊന്നാടയും നൽകി ആദരിച്ചു. റോട്ടറി ചാപ്റ്റർ അംഗങ്ങളായ കെ.ടി. വിശ്വനാഥൻ നായർ, വൈ.എം. റഷീദ്, വി.പി. ശശിധരൻ എന്നിവരെ ഫലകം നൽകി ആദരിച്ചു കാലാവസ്ഥാ പഠനത്തിൽ ഡോക്ടറേറ്റ് നേടിയ ജെ.ആർ. രാജേശ്വരിക്ക് അനുഷ മാസ്റ്റേഴ്സ് ഫലകം നൽകി. എൽ.എസ്.എസ് ജേതാവ് സെലിൻ സഹറിനെ മാത്തുക്കുട്ടി മാസ്റ്റർ അഭിനന്ദിച്ചു. മാന്ത്രികൻ ശ്രീജിത്ത് വിയ്യൂരിന്റെ മാജിക് ഷോ, പരപ്പിൽ ജനനി വനിത കൂട്ടായ്മയുടെ തിരുവാതിരക്കളി, ഗാനമേള, കവിത എന്നിവ നടന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുരഭി സുരേഷ്, സെക്രട്ടറി എൻ. പി. സുധീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.