ജലദിനാചരണം

കുന്ദമംഗലം: ജലദിനത്തോടനുബന്ധിച്ച് ജൽജീവൻ മിഷൻ പദ്ധതിനിർവഹണ സഹായ ഏജൻസിയായ ശ്രേയസ് ബത്തേരിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം പഞ്ചായത്ത്‌ ഭരണസമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനംചെയ്തു. ദേവഗിരി സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബും തെരുവുനാടകവും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി. അനിൽകുമാർ ജലദിന സന്ദേശം നൽകി. വാർഡ് മെംബർ പി. കൗലത്ത് ജലദിന നോട്ടീസ് പ്രകാശനം ചെയ്തു. കുന്ദമംഗലം പഞ്ചായത്ത് ജൽജീവൻ മിഷൻ ടീം ലീഡർ ആഷ്‌ലിൻ സ്വാഗതവും ജൽജീവൻ മിഷൻ കമ്യൂണിറ്റി ഓർഗനൈസർ അഭിരാമി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.