വേളം: തീക്കുനി വലിയപറമ്പിൽ (71) നിര്യാതനായി. ഭാര്യ: പരേതയായ ചിരുത. മക്കൾ: ശോഭ, ഷാജി, പരേതയായ ശാന്ത. മരുമക്കൾ: സുനിൽ കുമാർ, ജീജ. ബാലകൃഷ്ണൻ നായർ ബാലുശ്ശേരി: പൊതുപ്രവർത്തകനും സാമൂഹിക സേവകനുമായിരുന്ന താനത്തിൽ മഠത്തിൽ കെ.ഇ. ബാലകൃഷ്ണൻ നായർ (92 ) നിര്യാതനായി. കാർഷിക,സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ആകാശവാണി കോഴിക്കോട് നിലയത്തിലെ കൃഷി ഉപദേശകനായും ടൈംസ് ഓഫ് ഇന്ത്യയിൽ ഡൽഹിയിലും പ്രവർത്തിച്ചിരുന്നു. പരേതനായ കൊളപ്പുറത്ത് കോവിലകത്ത് കേരള വർമ രാജയുടെയും കിഴക്ക്യാലിൽ ഇടത്തിൽ ലക്ഷ്മി കെട്ടിലമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പരേതരായ കെ.ഇ. കുഞ്ഞിശങ്കരനായർ, മീനാക്ഷി കെട്ടിലമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടു വളപ്പിൽ. വി.വി. കുഞ്ഞായി ഹാജി എലത്തൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല രക്ഷാധികാരിയും കൊപ്ര ബസാറിലെ കീർത്തി ഹോട്ടൽ ഉടമയുമായ വെങ്ങാലി പുതിയനിരത്ത് വൈശ്യത്തും വീട്ടിൽ വി.വി. കുഞ്ഞായി ഹാജി (76) നിര്യാതനായി. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സെക്രട്ടറി, മുസ്ലിം ലീഗ് എലത്തൂർ പഞ്ചായത്ത് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഉപഭോക്ത്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാൻ ആദ്യകാലം മുതൽ അന്നപൂർണ ഹോട്ടൽ നടത്തിയിരുന്നു. ഭാര്യ: ബിച്ചു പാത്തു. മക്കൾ: പരേതനായ അബ്ദുൽ ഷരീഫ്, വി.വി. ഫൈസൽ (ദുൈബ), റസീന, ഷെറീന. മരുമക്കൾ: സക്കീർ (അസി. കമാൻഡൻറ്, കേരള പൊലീസ് മുൻ ഫുട്ബാൾ താരം), എ.പി. അഷ്റഫ് (മൈനർ ഇറിഗേഷൻ കോഴിക്കോട്), മുബീന. സഹോദരങ്ങൾ: കുഞ്ഞഹമ്മദ് ഹാജി, ഉമ്മർ ഹാജി, ഉസ്മാൻ ഹാജി, കൈച്ച, ആയിഷ, മറിയക്കുട്ടി, ഉമൈബ, സുഹറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.