കുടിവെള്ളമെത്തിക്കണം

നരിക്കുനി: മുച്ചിലാടി മല ഹരിജന്‍ കോളനിയില്‍ കുടിവെള്ളമെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പടനിലം റോഡിലെ അടഞ്ഞ ഓവുചാലുകള്‍ ശുചീകരിക്കണമെന്നും നരിക്കുനി റസിഡൻസ്​ അസോസിയേഷന്‍ ജനറല്‍ ബോഡി ആവശ്യപ്പെട്ടു. വാര്‍ഡ്​ അംഗം സി.പി. ലൈല യോഗം ഉദ്ഘാടനം ചെയ്തു. ഒ. മുഹമ്മദ് അധ്യക്ഷതവഹിച്ചു. പി.കെ. അബ്​ദു റഹിമാന്‍, കെ.കെ. നായര്‍, സി.കെ. ഉസയിന്‍ കുട്ടി, പി.കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ഒ. മുഹമ്മദ് (പ്രസി.), പി.കെ. അബ്​ദുറഹ്‌മാന്‍, കെ. കേശവന്‍ നായര്‍ (വൈസ് പ്രസി.), വി.പി. ഉമ്മര്‍ മാസ്​റ്റര്‍ (ജന. സെക്ര.), അന്‍വര്‍ സാദിഖ്, റീജ സന്തോഷ് (ജോ. സെക്ര.), അഷ്‌റഫ് (ട്രഷ.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.