ആദരിച്ചു

തലക്കുളത്തൂർ: തിരുവനന്തപുരത്തുനിന്ന് ലണ്ടനിലേക്ക് സോളോ സൈക്കിൾ റൈഡ് നടത്തുന്ന ഫായിസ് അഷറഫ് അലിയെ സ്നേഹതീരം അയൽപക്കവേദിയുടെ ആഭിമുഖ്യത്തിൽ . അയൽപക്കവേദിയുടെ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അനുമോദിച്ചു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള യോഗം ഉദ്ഘാടനം ചെയ്തു. സ്നേഹതീരം അയൽപക്കവേദി പ്രസിഡന്റ് പി.ടി.എ. റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ മാസ്റ്റർ, വാർഡ് മെംബർ അബ്ദുൽ ജലീൽ, യു.വി. ദിനേശ് മണി, ആർ.കെ. നമ്പ്യാർ, ഉമ്മർ, കെ.കെ. ഫൈസൽ എം.പി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.