കൺവെൻഷൻ

കൊടുവള്ളി: കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്‌സ് യൂനിയൻ കൊടുവള്ളി മേഖല കൺവെൻഷൻ ജില്ല പ്രസിഡന്റ് കെ. അസൈൻ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ മുകൾനിലയിൽ പ്രവർത്തിക്കുന്ന കൊടുവള്ളി സബ് രജിസ്ട്രാൾ ഓഫിസ് താഴത്തെ നിലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.വി. നൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒ.പി. റസാഖ്, ജില്ല സെക്രട്ടറിമാരായ വിജയൻ നായർ, ശ്രീധരൻ സൗത്ത് കൊടുവള്ളി, അഷ്റഫ്, പി.കെ. മുഹമ്മദ്, ഹുസൈൻ, ബാവ കരുവമ്പൊയിൽ, അബൂബക്കർ, അബ്ദു എന്നിവർ സംസാരിച്ചു. ഗഫൂർ സ്വാഗതവും കെ.കെ. ഉമ്മർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.